ഇന്ത്യാ റബര്‍മീറ്റ്: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

കോട്ടയം: റബര്‍ ബോര്‍ഡും റബര്‍മേഖലയിലെ പ്രമുഖ സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബര്‍ മീറ്റ് 2016 (ഐആര്‍എം 2016)ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 10, 11 തിയ്യതികളില്‍ ഗോവയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന മീറ്റിന്റെ പ്രധാന വിഷയം 'റബര്‍ മേഖല: ഇനി എന്ത്?' എന്നതായിരിക്കും.
റബര്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വര്‍ഷംതോറും നടത്തുന്ന സമ്മേളനങ്ങളില്‍ മൂന്നാമത്തേതാണ് ഇത്. റബര്‍ രംഗത്തെ എല്ലാ വിഭാഗങ്ങളും മാധ്യമങ്ങളും റബര്‍ ബോര്‍ഡും പങ്കെടുക്കുന്ന ഇത്തരമൊരു വാര്‍ഷികസമ്മേളനം വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുന്നതിനും അതുവഴി കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യമൊരുക്കും. റബര്‍ രംഗത്തെ ആധുനിക പ്രവണതകള്‍, പുതിയ മാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാവും.
റബര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ തരണംചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ കൂട്ടായി ആവിഷ്‌കരിക്കുന്നതിന് ഐആര്‍എം വേദിയൊരുക്കും. 10,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫെബ്രുവരി ഒന്നു വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 7500 രൂപ അടച്ചാല്‍ മതിയാവും. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് 3500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശിറശമൃൗയയലൃാലല.േശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Next Story

RELATED STORIES

Share it