Flash News

ഇന്ത്യാ പാക്ക് ചര്‍ച്ച മാറ്റി, പുതിയ തീയതി പീന്നീട്

ഇസ്ലാമാബാദ് : ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച മാറ്റിവെച്ചു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖാസി ഖലീലുള്ള അറിയിച്ചതാണിക്കാര്യം. ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് അറിയിച്ചിട്ടുള്ളതെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല. പത്താന്‍കോട്ട് ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച്് തനിക്ക്്് ഒന്നും അറിയില്ലെന്നും ഖാസി ഖലീലുള്ള അറിയിച്ചു.

അതേസമയം ഇന്നു വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യമന്ത്രി സുഷമാസ്വരാജും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ ചര്‍ച്ചമാറ്റിവെക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകൂ എന്നും റിപോര്‍ട്ടുകളുണ്ട്.
[related]പത്താന്‍ കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച മാറ്റിവെക്കപ്പെടുമെന്ന്് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ മാറിയ അന്തരീക്ഷത്തിലാണെങ്കിലും ചര്‍ച്ച മാറ്റിവെക്കില്ല എന്നായിരുന്നു നയതന്ത്രവൃത്തങ്ങളുടെ വിലയിരുത്തല്‍. പത്താന്‍കോട്ട്് ആക്രണം സംബന്ധി്ച്ച് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍  ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതും ചര്‍ച്ചകള്‍ മാറ്റിവെക്കില്ല എന്ന പ്രതീക്ഷയുണര്‍ത്തി. അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ റഊഫ്, മുതിര്‍ന്ന സംഘടനാ നേതാക്കള്‍ എന്നിവരെ ഇസ്‌ലാമാബാദില്‍ പോലിസ് പിടികൂടിയെന്നും ഓഫിസുകള്‍ സീല്‍ ചെയ്തുവെന്നും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തുവെങ്കിലും പാകിസ്താന്‍ ഇന്ത്യയെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നില്ല. നിരവധി ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ മസ്ഊദിന്റെ പേരെടുത്തു പറഞ്ഞിരുന്നില്ല.
ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഇന്ത്യയിലേക്ക് അയക്കാനും പാകിസ്താന്‍ തീരുമാനിച്ചിരുന്നു. നടപടികളില്‍ ഇന്ത്യ സംതൃപ്തി രേഖപ്പെടുത്തിയതായി പാക്്  പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it