Flash News

'ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം'; വിവാദ പ്രസ്താവന നടത്തിയ ശിവസേനയെ നിരോധിക്കണം: കോണ്‍ഗ്രസ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പ്രസ്താവന നടത്തിയ ശിവസേനയെ നിരോധിക്കണം: കോണ്‍ഗ്രസ്
X
Uddhav-Thackeray-1ന്യൂഡല്‍ഹി:ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് വിവാദ പ്രസ്താവന നടത്തിയ ശിവസേനയെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്സ്. ഭരണഘടനാവിരുദ്ധപരാമര്‍ശം നടത്തിയ ശിവസേനയുടെ നിരോധനം രാജ്യത്തിന് ആവശ്യമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് റാഷിദ് അല്‍വി ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ത്യ മതേതരരാഷ്ട്രമാണ്.  രാജ്യത്തിന്റെ ഭരണഘടനയും മതേതരമാണ്. ഭരണഘടനയ്‌ക്കെതിരാണ് താക്കറെയുടെ പ്രസ്താവന.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയ്‌ക്കെതിരേ നടപടിയെടുക്കണം. പ്രധാനമന്ത്രിയും ശിവസേനയുടെ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും അല്‍വി പറഞ്ഞു.
ഇന്നലെയാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ നവമിയോടനുബന്ധിച്ച് നടത്തിയ ശിവസേനയുടെ പരിപാടിക്കിടെയാണ് താക്കറെയുടെ പരാമര്‍ശം. 45 മിനിറ്റ് നീണ്ടു പ്രസംഗത്തില്‍ പാകിസ്താനും മുസ്‌ലിംങ്ങള്‍ക്കും മതേതരവാദികള്‍ക്കുമെതിരായാണ് താക്കറെ സംസാരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ മൃദുസമീപനത്തിനെതിരേയും താക്കറെ പരാമര്‍ശം നടത്തി.
Next Story

RELATED STORIES

Share it