ഇന്ത്യയെ മുസ്ലിം മുക്തമാക്കാന്‍ സമയമായി: വിഎച്ച്പി നേതാവ് സ്വാധി പ്രാചി
BY midhuna mi.ptk8 Jun 2016 6:56 AM GMT
X
midhuna mi.ptk8 Jun 2016 6:56 AM GMT
ഡെറാഡൂണ്‍: ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കിയെന്നും ഇനി മുസ്്ലിം മുക്തമാക്കാനുള്ള സമയമാണെന്നും വിഎച്ച്പി നേതാവ് സ്വാധി പ്രാചി. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് സ്വാധി പ്രാചി രംഗത്തെത്തിയത്.
ഹരീഷ് റാവത്ത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്ന വിമത കോണ്‍ഗ്രസ് എംഎല്‍എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് ആക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച സ്വാധി പ്രാചി, അടുത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാക്കിയാല്പാര്ട്ടിയ്ക്ക് 300 സീറ്റുകളെങ്കിലും നേടാനാവുമെന്നും പറഞ്ഞു.
Next Story