ഇന്ത്യയെ പുകഴ്ത്തിയ അഫ്രീദിക്ക് വക്കീല്‍ നോട്ടിസ്

കറാച്ചി: ജന്‍മനാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം തനിക്ക് ഇന്ത്യയിലാണ് ലഭിച്ചിട്ടുള്ളതെന്ന് പറഞ്ഞ പാകിസ്താന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ശാഹിദ് അഫ്രീദി കുരുക്കില്‍.
അഫ്രീദിയുടെ പരാമര്‍ശത്തിനെതിരേ പാകിസ്താനിലെ സീനിയര്‍ വക്കീലായ അസ്ഹര്‍ സിദ്ദീഖ് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതി അഫ്രീദിക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു.
അതേസമയം, അഫ്രീദിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ മിയാന്‍ദാദ് കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it