Sports

ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസം: ഗവാസ്‌കര്‍

ഇന്ത്യയെ ചതിച്ചത് അമിത  ആത്മവിശ്വാസം: ഗവാസ്‌കര്‍
X
sunnyhughes

നാഗ്പൂര്‍: അമിത ആത്മവിശ്വാസമാണ് ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടനമല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ തോ ല്‍വിക്കു കാരണമെന്ന് മുന്‍ ക്യാപ്റ്റ നും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനി ല്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കിവീസിനോട് 47 റണ്‍സിന്റെ കനത്ത പരാജയമാണ് സൂപ്പര്‍ 10ലെ ആദ്യ കളിയില്‍ ഇന്ത്യയേറ്റുവാങ്ങിയത്.
എതിര്‍ ടീമിന് നിങ്ങള്‍ അല്‍പ്പമെങ്കി ലും ബഹുമാനം നല്‍കിയേ തീരൂ. 160 റണ്‍സാണ് വിജയത്തിനായി ആവശ്യമെങ്കില്‍ ആദ്യ പന്ത് മുതല്‍ ബാറ്റ്‌സ്മാന് ആക്രമിച്ചു കളിക്കേണ്ടിവരും. ഒരു പന്ത് പോലും നഷ്ടപ്പെടുത്തുന്നത് വിജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കും. എന്നാല്‍ ഒരോവറില്‍ കേവലം ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ അനാവശ്യ ഷോട്ടുകള്‍ക്കു ശ്രമിക്കാതെ സാഹചര്യമനുസരിച്ച് കളിക്കുകയാണ് വേണ്ടത്.
എതിര്‍ ടീം ബൗളറെ ശരിയായി പഠിച്ച ശേഷം മാത്രമേ ഇത്തരം അവസരങ്ങളില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഷോട്ട് പരീക്ഷിക്കാന്‍ പാടുള്ളൂ. പിച്ചിനെക്കുറിച്ചോ ബൗളറെക്കുറിച്ചോ ചിന്തിക്കാതെ ആദ്യ പന്ത് മുത ല്‍ തന്നെ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യക്കു വിനയായത്''- ഗവാസ്‌കര്‍ വിലയിരുത്തി.
മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയുടെ പുറത്താവലിനെക്കുറിച്ചും ഗവാസ്‌കര്‍ പരോക്ഷമായി വിമര്‍ശിച്ചു. ഇന്ത്യന്‍ വംശജനായ ഇഷ് സോധിക്കെതിരേ ആദ്യപന്തില്‍ത്തന്നെ കവര്‍ഡ്രൈവിലൂടെ ബൗണ്ടറി നേടാന്‍ ശ്രമിച്ചാണ് കോഹ്‌ലി പുറത്തായത്. ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചി പിടികൂടൂകയായിരുന്നു. ന്യൂസിലന്‍ഡിന്റെ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചാണ് ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായത്.
ആദ്യ കളിയിലെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നു ഗവാസ്‌കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''തോല്‍വി തീര്‍ച്ചയായും തിരിച്ചടിയാണ്. എന്നാല്‍ ഇതില്‍ നിന്നും കരകയറാനുള്ള കഴിവ് ഇന്ത്യന്‍ ടീമിനുണ്ട്. നാഗ്പൂരിലേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം അടുത്ത കളിയില്‍ ഇന്ത്യക്കു പുറത്തേടുത്തേ തീരൂ''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ചിരവൈരികളായ പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

[related]
Next Story

RELATED STORIES

Share it