ഇന്ത്യയുമായി സമാധാന ചര്‍ച്ചക്ക് തയ്യാറെന്ന് പാകിസ്താന്
BY Sumeera SMR16 April 2016 3:54 AM GMT
Sumeera SMR16 April 2016 3:54 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാന ചര്‍ച്ച നടത്താന്‍ എപ്പോഴും തയ്യാറാണെന്ന് പാകിസ്താന്. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോവാനുള്ള രാജ്യത്തിന്റെ സന്നദ്ധത അറിയിച്ചത്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ച അവസാനിപ്പിക്കുകയാണെന്ന പാകിസ്താന് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ്, വിദേശകാര്യ വക്താവ് ചര്‍ച്ചകള്‍ക്കായുള്ള വഴിതുറന്നത്. ഏതു പ്രതികൂല സാഹചര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കണം. ബന്ധം എപ്പോഴും നിലനിര്‍ത്തുക തന്നെ വേണമെന്നും നഫീസ് പറഞ്ഞു.
ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഇനി സാധ്യമാണോ എന്ന പാകിസ്താനിലെ ഒരു ആഴ്ച്ചപ്പതിപ്പിന്റെ ചോദ്യത്തിന് ചര്‍ച്ചകള്‍ ഏറ്റവും നല്ല മാര്‍ഗമാണെന്ന് നഫീസ് പ്രതികരിച്ചു.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും നഫീസ് പറഞ്ഞു.
ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഇനി സാധ്യമാണോ എന്ന പാകിസ്താനിലെ ഒരു ആഴ്ച്ചപ്പതിപ്പിന്റെ ചോദ്യത്തിന് ചര്‍ച്ചകള്‍ ഏറ്റവും നല്ല മാര്‍ഗമാണെന്ന് നഫീസ് പ്രതികരിച്ചു.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും നഫീസ് പറഞ്ഞു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT