Flash News

ഇന്ത്യയുടെ ഭൂപടം തെറ്റായി വരയ്ച്ചാല്‍  100 കോടി രൂപ പിഴയും 7 വര്‍ഷം തടവും ലഭിക്കും

ഇന്ത്യയുടെ ഭൂപടം തെറ്റായി വരയ്ച്ചാല്‍  100 കോടി രൂപ പിഴയും 7 വര്‍ഷം തടവും ലഭിക്കും
X
indian map
[related] ഇന്ത്യയുടെ ഭൂപടം തെറ്റായി വരയ്ക്കുന്നത്് 100 കോടി രൂപ പിഴയും 7 വര്‍ഷം തടവും ലഭിക്കുന്ന കുറ്റമാക്കുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റിച്ച് വരയ്ച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വര്‍ധിച്ചുവന്നതോടെയാണ് നിയമം ശക്തമക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം മുതല്‍ 100 കോടി രൂപവരെവരെയാണ് പിഴ ഈടാക്കുക. കുറഞ്ഞത് 7 വര്‍ഷം തടവും ലഭിക്കും. ഇന്ത്യയുടെ മാപ്പുകള്‍ വരയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും നേരിട്ട് അനുമതി വാങ്ങേണ്ടതുമാണ്.

വാര്‍ത്താ മാധ്യമങ്ങള്‍ വഴി പ്രചിരിപ്പിക്കുന്നതിന് ഒരു കോടി രൂപ മുതലാണ് പിഴ ചുമത്തുക. ഇത് സംബന്ധിച്ച കരട് ബില്‍ ഉടന്‍ പാസാക്കും. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയകളിലും ജമ്മു കാശ്മീര്‍ പാകിസ്താന്റെ ഭാഗമായും അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായും പ്രചരിക്കുന്നത് അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Next Story

RELATED STORIES

Share it