Dont Miss

ഇന്ത്യയുടെ ഭാഗമല്ലേ ? ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ ഭാഗമല്ലേ ? ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
X
supremecourtന്യൂഡല്‍ഹി : ഭക്ഷ്യനിയമവും തൊഴിലുറപ്പും നടപ്പാക്കാത്തതിന് ബിജെപി ഭരിക്കുന്ന
ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയൊട്ടുക്ക് നടപ്പാക്കേണ്ട പദ്ധതികള്‍ നടപ്പാക്കാത്ത ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ എന്നും കോടതി ചോദിച്ചു.

കടുത്ത വരള്‍ച്ച ബാധിച്ചിട്ടും പല സംസ്ഥാനങ്ങളിലും അധികൃതര്‍ മതിയായ ദുരിതാശ്വാസം നല്‍കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യഹരജി പരിഗണിച്ചുകൊണ്ട്  ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനങ്ങള്‍. ഗുജറാത്ത്്,  ഉത്തര്‍പ്രദേശ് കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍ ഹരിയാന, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ വരള്‍ച്ചാദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. [related]ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പു പദ്ധതിയും ചില സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്ത്  സര്‍ക്കാരിനെതിരെ കോടതി ആഞ്ഞടിച്ചത്.
പാര്‍ലമെന്റ്് എന്താണ് ചെയ്യുന്നത്? ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ? (ഈ പദ്ധതികള്‍) ഇന്ത്യമുഴുവനായും നടപ്പാക്കുവാനുള്ളതാണ് എന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഗുജറാത്തില്‍ ഇതൊന്നും നടപ്പാക്കുന്നില്ല. ഇങ്ങിനെയാണെങ്കില്‍ നാളെ ഇന്ത്യന്‍ശിക്ഷാനിയമവും സിആര്‍പിസിയും തെളിവുനിയമവുമൊന്നും നടപ്പാക്കുന്നില്ല എന്ന് ആരെങ്കിലും പറയാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it