ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. പൊതുതാല്‍പര്യ ഹരജികള്‍ പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജിക്കാരനായ നിരഞ്ജന്‍ ഭട്ട്‌വാളിനെ ഓര്‍മിപ്പിച്ചു. ഇത്തരം ഹരജികള്‍ പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭാരതം എന്നു വിളിക്കേണ്ടവര്‍ക്ക് അപ്രകാരവും ഇന്ത്യ എന്നു വിളിക്കേണ്ടവര്‍ക്ക് അങ്ങനെയും അഭിസംബോധന ചെയ്യാമെന്ന് ബെഞ്ച് പറഞ്ഞു. മഹാരാഷ്ട്രയിലെ സാമൂഹികപ്രവര്‍ത്തകനാണ് ഭട്ട്‌വാള്‍.

ഇന്ത്യയുടെ പേര് ഭാരത്, ഹിന്ദുസ്ഥാന്‍, ഹിന്ദ്, ഭാരത്ഭൂമി എന്നൊക്കെയാവാമെന്ന് കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്.
Next Story

RELATED STORIES

Share it