World

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: 10 രാജ്യങ്ങള്‍ എതിര്‍ത്തതായി ചൈന

ബെയ്ജിങ്: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) അംഗമാവാനുള്ള ഇന്ത്യയുടെ അപേക്ഷ എതിര്‍ത്തത് ചൈനയുള്‍പ്പെടെ 10 രാജ്യങ്ങളെന്ന് ചൈനീസ് ഔദ്യോഗിക പത്രത്തിന്റെ മുഖപ്രസംഗം. 48 അംഗ എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വത്തിന് എതിരായി നിന്നത് ചൈന മാത്രമാണെന്ന ഇന്ത്യയുടെ ആരോപണത്തിനെതിരായാണ് ചൈനീസ് മാധ്യമത്തിന്റെ പ്രതികരണം.
ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്നതു സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് സോളില്‍ അംഗരാജ്യങ്ങളുടെ യോഗം നടന്നത്. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പു വയ്ക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 1975ല്‍ കൂട്ടായ്മ ആരംഭിച്ചതു മുതല്‍ എല്ലാ അംഗരാജ്യങ്ങളും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കണമെന്ന നിര്‍ബന്ധമുണ്ട്. എന്നാല്‍, ഈ നിയമം പാലിക്കാതെ ഇന്ത്യക്ക് മാത്രം അംഗത്വം നല്‍കാനാവില്ല. യുഎസ് ഇന്ത്യയെ അനുകൂലിച്ചു. എന്നാല്‍, ആഗോള കാര്യങ്ങള്‍ മുഴുവനും തീരുമാനിക്കുന്നത് യുഎസ് അല്ല. മുഖപ്രസംഗത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it