World

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം നിഷേധിച്ചത് തങ്ങള്‍ മാത്രമല്ലെന്ന് ചൈന

ബെയ്ജിങ്: ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്കൊന്നും ആണവ വിതരണ കൂട്ടായ്മയില്‍ (എന്‍എസ്ജി) അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാടെടുത്തത് തങ്ങള്‍ മാത്രമല്ലെന്ന് ചൈന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് എതിരായി നിന്നത് ഒരു രാജ്യം മാത്രമാണെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചൈനയുടെ വിശദീകരണം. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യയും പാകിസ്താനും എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു.
സോളില്‍ നടന്ന യോഗത്തില്‍ നിരവധി രാജ്യങ്ങള്‍ ചൈനയുടെ നിലപാട് സ്വീകരിച്ചിട്ടുണ്ട്-ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു. ഒരു പ്രത്യേക രാജ്യത്തിനു മാത്രം പരിഗണന നല്‍കാന്‍ സാധിക്കില്ല.
അതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാനപ്രശ്‌നം അതിര്‍ത്തി തര്‍ക്കമാണെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലി ഹുലായ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന് തടസ്സം നില്‍ക്കുന്നതും അതിര്‍ത്തി പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it