ഇന്ത്യയും നേപ്പാളും ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഭൂചലനത്തിന് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമുള്‍പെടെ നേപ്പാളുമായി ഇന്ത്യ ഒമ്പത് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്.
ഭൂകമ്പത്തിന് ശേഷമുള്ള പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി ഡോളറാണ് (ഏകദേശം 1700 കോടി രൂപ) ഇന്ത്യ നേപ്പാളിന് നല്‍കുക. നേപ്പാളിലെ ഹിമാലയന്‍ ഭാഗങ്ങളില്‍ റോഡ് നിര്‍മാണത്തിന് ഇന്ത്യ സഹകരിക്കും. കൂടാതെ കടല്‍, റെയില്‍ മുഖേനയുള്ള ചരക്കുഗതാഗതം ശക്തിപ്പെടുത്താനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരു രാജ്യങ്ങളില്‍ നിന്നും നാലുപേര്‍ വീതം അടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിച്ചു. ശര്‍മ ഒലി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it