Flash News

ഇന്ത്യയില്‍ സുരക്ഷയില്ല; ഗോവയിലേക്ക് പോകരുതെന്ന് സഞ്ചാരികളോട് റഷ്യ

ഇന്ത്യയില്‍ സുരക്ഷയില്ല; ഗോവയിലേക്ക് പോകരുതെന്ന് സഞ്ചാരികളോട് റഷ്യ
X
goaന്യൂഡല്‍ഹി: തങ്ങളുടെ രാജ്യക്കാരോട് ഇന്ത്യയിലേക്കും,ഗോവയിലേക്കും യാത്ര പോകരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അടുത്തിടെ വന്ന  സുരക്ഷിതമായ വിനോദസഞ്ചാര മേഖലകളില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയതായാണ് വിവരം. ഇത് ഗോവ ടൂറിസം മേഖലയെ വന്‍തോതില്‍ ബാധിക്കുമെന്നാണ് വിവരം.

ഇന്ത്യയും,ഇന്ത്യയിലെ ഗോവയുമൊന്നും സുരക്ഷിതമായി യാത്രചെയ്യാവുന്ന സ്ഥലങ്ങളല്ലെന്നാണ് റഷ്യ തങ്ങളുടെ നാട്ടിലെ സഞ്ചാരികള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം. റഷ്യന്‍ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇതുവരെ ഗോവ.

2013ല്‍ ഗോവ സന്ദര്‍ശിച്ച റഷ്യക്കാരുടെ എണ്ണം 250,000 മാണെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ഇന്ത്യയെ യാത്രക്കാര്‍ക്കുള്ള കരിമ്പട്ടികയില്‍പ്പെടുത്താന്‍ കാരണം. ഇത് ഗോവന്‍ ടൂറിസത്തിന് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് കരുതുന്നത്.
ഈജിപ്ത്,തുര്‍ക്കി എന്നിവയെ കൂടി ഇതിന് പിന്നാലെ യാത്ര നിര്‍ദേശങ്ങള്‍ പുനര്‍പരിശോധിക്കുമ്പോള്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നാണ് ഗോവയിലെ റഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ അറിയിച്ചിരിക്കുന്നത്. ക്യൂബ,ദക്ഷിണ വിയറ്റ്‌നാം,ദക്ഷിണ ചൈന എന്നിവ യാത്രയ്ക്ക് സുരക്ഷയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it