ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരാള്‍ മരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും റോഡപകടത്തില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നു. സുരക്ഷിതമായ റോഡുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. 2020 ആവുമ്പോഴേക്കും മൂന്നു മിനിറ്റില്‍ ഒരാള്‍വീതമെന്ന നിലയ്ക്കാവും റോഡപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണമെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. 30 ലക്ഷം കോടി രൂപ അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനമാണ് ഈ അപകടങ്ങള്‍ മൂലം ചെലവുവരുന്ന തുകയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

റോഡപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്. തമിഴ്‌നാടും ഡല്‍ഹിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 2013ല്‍ ഇന്ത്യയില്‍ 4,43,000 റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 1,47,423 പേര്‍ കൊല്ലപ്പെട്ടു.മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരാണ് അപകടത്തില്‍ കൂടുതലായി കൊല്ലപ്പെടുന്നത്. സേവ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണു വിവരശേഖരണം നടത്തിയത്.അപകടരഹിതമായ ഇന്ത്യന്‍ റോഡുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it