Flash News

ഇന്ത്യയില്‍ അസഹിഷ്ണുതയില്ല: തസ്ലീമ നസ്‌റിന്‍; മതേതരവാദികള്‍ എന്തിന് ഹിന്ദുമൗലികവാദികളെ ഉന്നം വയ്ക്കുന്നു

ഇന്ത്യയില്‍ അസഹിഷ്ണുതയില്ല: തസ്ലീമ നസ്‌റിന്‍; മതേതരവാദികള്‍ എന്തിന് ഹിന്ദുമൗലികവാദികളെ ഉന്നം വയ്ക്കുന്നു
X
taslima

കോഴിക്കോട്:  ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമാ നസ്‌റിന്‍. മതേതരവാദികള്‍ എന്തിനാണ് ഹിന്ദു മൗലികവാദികളെ ഉന്നംവയ്ക്കുന്നതെന്നും കോഴിക്കോട് ഒരു ചടങ്ങിന് എത്തിയ തസ്ലീമാ പറഞ്ഞു. രാജ്യത്ത് ചില അസഹിഷ്ണുതക്കാര്‍ ഉണ്ട്. ദാദ്രി സംഭവം അപകടകരമാണ് . അതിനെതിരായി പ്രമുഖര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ നടപടി അഭിനന്ദാര്‍ഹമാണ്. മതേതരവാദികള്‍ എപ്പോഴു ചോദ്യം ചെയ്യുന്നത് ഹിന്ദു മൗലികവാദികളെയാണ്. എന്തുകൊണ്ട് മുസ് ലിം മൗലികവാദികള്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും തസ്ലീമ ചോദിച്ചു. ലജ്ജ എന്ന നോവലില്‍ ഇസ്ലാമിനെ രൂക്ഷമായി വിമര്‍ശിച്ച എഴുത്തുകാരിയാണ് തസ്ലീമ.
Next Story

RELATED STORIES

Share it