ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍ ജെജെ തന്നെ

മുംബൈ: ദേശീയ ടീം ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയേക്കാള്‍ മികച്ച താരം താനാണെന്ന് മിസോറമില്‍ നിന്നുള്ള യുവതാരം ജെജെ ലാല്‍പെഖുല തെളിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരനായി എഫ്പിഎഐ (ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷ ന്‍ ഓഫ് ഇന്ത്യ) തിരഞ്ഞെടുത്തത് 25കാരനായ ജെജെയാണ്.
വോട്ടിങില്‍ ഛേത്രി, ബികാഷ് ജയ്‌റു, ഡേവിഡ് ലാല്‍റിന്‍മുവാന, ധനചന്ദ്ര സിങ് എന്നിവരെയാണ് ജെജെ പിന്തള്ളിയത്. 2012ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരത്തിനു ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ അവിഭാജ്യഘടകമാവാന്‍ സാധിച്ചു. അരങ്ങേറി തൊട്ടടുത്ത വര്‍ഷം തന്നെ എഫ്പിഎഐയുടെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ജെജെയെ തേടിയെത്തിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിനും ജെജെ അര്‍ഹനായി.
മികച്ച വിദേശ താരത്തിനുള്ള എഫ്പിഎഐയുടെ അവാര്‍ഡ് ഇത്തവണ ലഭിച്ചത് നൈജീരിയന്‍ സ്‌ട്രൈക്കര്‍ റാന്റി മാര്‍ട്ടിന്‍സിനാണ്. മണിപ്പൂരില്‍ നിന്നുള്ള ഉദാന്ദ സിങാണ് മികച്ച യുവതാരം. ഐ ലീഗിന്റെ ഈ സീസണില്‍ ബംഗളൂരു എഫ്‌സിയെ കിരീടത്തിലേക്കു നയിച്ച ഇംഗ്ലണ്ടുകാരനായ ആഷ്‌ലി വെസ്റ്റ്‌വുഡിനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it