Flash News

ഇന്ത്യയിലെ നവജാത ശിശുമരണത്തിന്റെ 70 ശതമാനവും ജനിച്ച് ഒരു മാസത്തിനുള്ളില്‍

ഇന്ത്യയിലെ നവജാത ശിശുമരണത്തിന്റെ 70 ശതമാനവും ജനിച്ച് ഒരു മാസത്തിനുള്ളില്‍
X
Infant-and-child

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന നവജാത ശിശുമരണത്തില്‍ 70 ശതമാനവും ജനിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെയാണ് സംഭവിക്കുന്നതെന്ന് സാമ്പത്തിക സര്‍വ്വെ. ജനന സമയത്തെ കുഞ്ഞുങ്ങളുടെ ഭാരം കുറവാണ് ഇതിന് പ്രധാന കാരണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇന്ത്യന്‍ വനിതകളുടെ 42.2 ശതമാനവും ഗര്‍ഭാധാരണവേളയില്‍ ഭാരക്കുറവുള്ളവരാണ്. ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് ഇവര്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നില്ല. ഇത് ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇടയാക്കുന്നു. ഗര്‍ഭിണികളായിരിക്കുമ്പോള്‍ സ്ത്രീകള്‍ 12.5 മുതല്‍ 18 കിലോഗ്രാം വരെ അധികമായി ഭാരം വര്‍ദ്ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ പരമാവധി 7 കിലോഗ്രാം വരെയേ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടു പറയുന്നു.
Next Story

RELATED STORIES

Share it