ഇന്ത്യയിലെ അവകാശ ധ്വംസനം ചര്‍ച്ച ചെയ്യണമെന്ന് ബ്രിട്ടിഷ് എഴുത്തുകാര്‍

ലണ്ടന്‍: ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 200 ബ്രിട്ടീഷ് എഴുത്തുകാരുടെ തുറന്ന കത്ത്.
അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യങ്ങള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സല്‍മാന്‍ റുഷ്ദി, ഇയാന്‍ മക്ഇവാന്‍, ഹെന്‍ട്രി മാര്‍ഷ്, വാല്‍ മക്ഡര്‍മിഡ് തുടങ്ങി പെന്‍ ഇന്റര്‍നാഷനലിലെ എഴുത്തുകാരുടെതാണ് കത്ത്. ഇന്ത്യയില്‍ ഭയം നിറഞ്ഞ അന്തരീക്ഷം വ്യാപിക്കുകയാണ്. വിമര്‍ശകരെ ഇല്ലാതാക്കുന്ന പ്രവണതയും അസഹിഷ്ണുതയും വര്‍ധിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഇന്ത്യന്‍ സാഹചര്യം വിശദീകരിച്ച് ഒരു കൂട്ടം അധ്യാപകരും ബുദ്ധിജീവികളും ഗാര്‍ഡിയനില്‍ കത്ത് പ്രസിദ്ധീകരിച്ചു.
Next Story

RELATED STORIES

Share it