Flash News

ഇന്ത്യന്‍ റെയില്‍വേയിലെ പരസ്യസാധ്യതകള്‍ കണ്ടെത്താന്‍ ലണ്ടന്‍ കമ്പനി

ഇന്ത്യന്‍ റെയില്‍വേയിലെ പരസ്യസാധ്യതകള്‍ കണ്ടെത്താന്‍ ലണ്ടന്‍ കമ്പനി
X
railway

ന്യൂഡല്‍ഹി: ഇന്ത്യയിലെ 70,000ത്തോളം വരുന്ന റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യ സാധ്യതകള്‍ കണ്ടെത്താന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങിനെ വിദഗ്‌ദോപദേശകരായി നിയോഗിച്ചു. ഇതാദ്യമായാണ് റെയില്‍വേയിലെ പരസ്യസാധ്യത പ്രയോജനപ്പെടുത്താന്‍ ഒരു വിദേശ കമ്പനിയെ രാജ്യം നിയോഗിക്കുന്നത്. യാത്രാ, ചരക്കുകൂലിവര്‍ദ്ധനയിലൂടെയല്ലാതെ വരുമാനം കൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പദ്ധതി.
വിവിധ ഏജന്‍സികള്‍ പങ്കെടുത്ത ലേലത്തിലൂടെയാണ് ഏണസ്റ്റ് ആന്റ് യങിനെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തത്. റെയില്‍വേയിലേയും ഏണസ്റ്റ് ആന്റ് യങിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ പരസ്യസാധ്യതകള്‍ സമയബന്ധിതമായി കണ്ടെത്താന്‍ തീരുമാനമായി.
നിലവില്‍ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിരംഗത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ആശ്രയിക്കാവുന്ന കണക്കുകളൊന്നും ലഭ്യമല്ല. ഈ രംഗത്തെ സാധ്യതതകള്‍ മനസ്സിലാക്കുന്നതിനും പ്രാദേശികാടിസ്ഥാനത്തില്‍ പരസ്യം നല്‍കുന്നതിനും ഈ പഠനം സഹായിക്കുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it