ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്ക 28ന് വിട്ടയക്കും

കൊളംബോ: ശ്രീലങ്ക തടവിലാക്കിയ 86 ഇന്ത്യന്‍ തമിഴ് മല്‍സ്യത്തൊഴിലാളികളെ ഈ മാസം 28നു വിട്ടയക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു.
രണ്ടു ശ്രീലങ്കന്‍ മല്‍സ്യത്തൊഴിലാളികളെയും അന്നു തന്നെ മോചിപ്പിക്കും. മോചിതരാവുന്ന മല്‍സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികളാരംഭിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു.
ജയലളിതയുടെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് വിട്ടയച്ചതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാഗപട്ടണം, പുതുക്കോട്ടൈ, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് കഴിഞ്ഞ മാസം 22നും ഈ മാസം 14നുമിടയില്‍ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
പരമ്പരാഗതമായി മല്‍സ്യബന്ധനം നടത്തുന്ന പാക് കടലിടുക്ക്, മാന്നാര്‍ മേഖല എന്നിവിടങ്ങളില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു അറസ്റ്റ്.
Next Story

RELATED STORIES

Share it