Flash News

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ബീഫ് കഴിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി; നിരോധനം ആവശ്യപ്പെട്ട ഹരജി തള്ളി

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ബീഫ് കഴിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി; നിരോധനം ആവശ്യപ്പെട്ട ഹരജി തള്ളി
X
beef

[related]

ചെന്നൈ:ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ബീഫ് കഴിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവിധ മതത്തില്‍പ്പെട്ടവര്‍ക്ക് വിവിധതരം ഭക്ഷണം കഴിക്കുന്നതിന് ഇന്ത്യന്‍ പീനല്‍കോഡില്‍ യാതൊരു തടസ്സവും പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പളനി ക്ഷേത്രത്തിനടത്തുള്ള ഗിരിവാല പാതയിലുള്ള ബീഫ് വില്‍പ്പനയും അവിടെ ഇരുന്നുള്ള ബീഫ് കഴിക്കലും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു മുന്നേറ്റ കഴകം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഭക്തര്‍ക്ക് ഇതിലുടെയുള്ള സന്ദര്‍ശനം ബുദ്ധിമുട്ടാണെന്നും പാതയിലെ പടികളില്‍ ഇരുന്ന് മുസ്‌ലിങ്ങളടക്കമുള്ളവര്‍ ബീഫ് ഭക്ഷിക്കുന്നുണ്ടെന്നും ഇവിടെയുള്ള സ്ഥലങ്ങള്‍ മുസ്‌ലിങ്ങള്‍ കൈയടിക്കിയെന്നും മുന്നേറ്റ കഴകത്തിന്റെ ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ആരോപണം തെറ്റാണെന്നും ഇതിന് യാതൊരു തെളിവും നല്‍കിയിട്ടില്ലെന്നും ഹരജി പരിഗണിച്ച ജസ്്റ്റിസുമാരായ എസ് മണികുമാര്‍, സി ടി സെല്‍വം എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ബീഫ് കഴിക്കുന്നത് കുറ്റമാണെന്ന പരാതിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാല്‍പ്പര്യ ഹരജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പരാമര്‍ശിച്ചു.
Next Story

RELATED STORIES

Share it