ഇന്ത്യന്‍ ജനാധിപത്യത്തിന് പുതുപാഠങ്ങള്‍ അനിവാര്യം: എ സഈദ്

ആലപ്പുഴ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് പുതുപാഠങ്ങള്‍ അനിവാര്യമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് സഈദ് അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ എസ്ഡിപിഐ ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം 68 വയസ്സുമാത്രം പ്രായമുള്ള ഇന്ത്യന്‍ ജനാധിപത്യ സംവിധാനം അത്ര പ്രായമുള്ളതല്ല. അതു ശരിയായ പാതയിലാണെന്ന് ആശ്വസിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്.
ഓരോ രാഷ്ട്രീയപാര്‍ട്ടിയും ജനാധിപത്യത്തെ അവരവരുടെ രീതിക്കു കൊണ്ടുപോവുകയാണ്. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തില്‍ പങ്കാളിത്തമില്ല. ദരിദ്രരുടെ ഭാഗമായി വളര്‍ന്നുവന്ന പാര്‍ട്ടികള്‍ പോലും കുത്തക സംസ്‌കാരത്തിന് അടിമപ്പെട്ടുപോയി. വര്‍ഗീയതയും മുതലാളിത്ത മനോഭാവവും രാഷ്ട്രീയത്തില്‍ പിടിമുറുക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എ സഈദ്, അഡ്വ. കെ എം അഷ്‌റഫ്, കെ കെ റഹാനത്ത് ജനപ്രതിനിധികളെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്, സി പി അബ്ദുല്‍ ലത്തീഫ് , മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it