ഇന്ത്യക്ക് സെമി ബെര്‍ത്ത ്ഉറപ്പ്: രാഹുല്‍ ദ്രാവിഡ്

മുംബൈ: ട്വന്റി ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇന്ത്യക്കു സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാണെന്ന് മുന്‍ ക്യാപ്റ്റ നും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹു ല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
''വളരെ സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ ടീമില്‍ മികച്ച പ്രതീക്ഷയാണ് എനിക്കുള്ളത്. സെമി ഫൈനലില്‍ ഇന്ത്യ ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം, സെമിയിലും ഫൈനലിലും ഏതു ടീമിനൊപ്പമാണ് ഭാഗ്യമുണ്ടാവുകയെന്ന് കാത്തിരുന്നു കാണണം''- ദ്രാവിഡ് വിശദമാക്കി.
''മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് ഇന്ത്യക്കു മുതല്‍ക്കൂട്ട്. പുതുതായി ടീമിലെത്തിയ ഹര്‍ദിക് പാണ്ഡ്യ, പവന്‍ നേഗി എന്നിവരുടെ സാന്നിധ്യം ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. എട്ട്, ഒ മ്പത് സ്ഥാനങ്ങളില്‍ വരെ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ബൗളിങില്‍ ആശിഷ് നെഹ്‌റയുടെ അനുഭവസമ്പത്തും ടീമിനു ഗുണം ചെയ്യും. അവസാന ഓവറുകളി ല്‍ പന്തെറിയാന്‍ താന്‍ മിടുക്കനാണെന്ന് യുവപേസര്‍ ജസ്പ്രീത് ബുംറ തെളിയിച്ചുകഴിഞ്ഞു'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it