ഇന്ത്യക്കു തോല്‍വി തന്നെ

സ്വന്തം പ്രതിനിധികൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനു കേരളക്കരയിലും രക്ഷയില്ല. 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ഏഷ്യന്‍ മേഖലാ യോഗ്യതാറൗണ്ടിലെ അവസാന മല്‍സരത്തിലും ഇന്ത്യ തോല്‍വി രുചിച്ചു. ഇന്നലെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. തോറ്റെങ്കിലും 2019ലെ ഏഷ്യന്‍ കപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ കളിച്ച എട്ടു മല്‍സരങ്ങളി ല്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.  തുര്‍ക്‌മെനിസ്താനെതിരേ രണ്ടാമത്തെ മല്‍സരത്തിലാണ് ഇന്ത്യ തോല്‍ക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന എവേ മല്‍സരത്തിലും ഇന്ത്യ 1-2നു കീഴടങ്ങിയിരുന്നു.ഇന്നലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ പതനം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഡിഫന്‍ഡര്‍ സന്ദേഷ് ജിംഗാനിലൂടെയാണ് ഇന്ത്യ മുന്നിലെത്തുന്നത്. 27ാം മിനിറ്റിലാണ് ഇന്ത്യന്‍ ക്യാംപിനും ആരാധകര്‍ക്കും ആവേശമേകി ജിംഗാന്‍ ലക്ഷ്യം കണ്ടത്. നാരായണ്‍ ദാസിന്റെ ക്രോസില്‍ ജിംഗാന്റെ കരുത്തുറ്റ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു.രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനകം തന്നെ തുര്‍ക്‌മെനിസ്താന്‍ സമനില പിടിച്ചുവാ ങ്ങി. അമാനോവ് അര്‍സ്‌ലന്റെ വകയായിരുന്നു സമനില ഗോള്‍. 70ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് തുര്‍ക്‌മെനിസ്താന്‍ വീ ണ്ടും ലക്ഷ്യംകണ്ടു. അഥായേവ് സെര്‍ദാര്‍ലിയാണ് വലകുലുക്കിയത്. ഇറാനെതിരായ കഴിഞ്ഞ എവേ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്നലെ അ ന്തിമ ഇലവനെ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it