Flash News

'ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സ്‌നേഹം' : അഫ്രീദിക്കെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് വക്കീല്‍ നോട്ടീസ്

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സ്‌നേഹം : അഫ്രീദിക്കെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് വക്കീല്‍ നോട്ടീസ്
X
Afridi_2774387fകൊല്‍ക്കത്ത: ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം  സ്വന്തം നാടായ പാകിസ്താനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതിന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയ്‌ക്കെതിരെ പാകിസ്താനില്‍ നിയമനടപടി. പാകിസ്താനിലെ മുതിര്‍ന്ന അഭിഭാഷകന്‍ അസ്ഹര്‍ സാദിഖ് ആണ് പ്രസ്താവനയുടെ പേരില്‍ അഫ്രീദിക്കെതിരെയും പാകിസ്താന്‍ ക്രിക്കറ്റ്് ബോര്‍ഡ് ചെയര്‍മാനും വക്കീല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പാകിസ്താനേക്കാള്‍ സ്‌നേഹം ഇന്ത്യയോട് പ്രകടിപ്പിച്ച അഫ്രീദി പ്രസ്താവനയിലുടെ സ്വന്തം രാജ്യത്തെ താഴ്ത്തിക്കെട്ടിയെന്നും ഇതുവഴി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും അസ്ഹര്‍ സാദിഖ് ആരോപിച്ചു. ജയിക്കാന്‍ വേണ്ടിയാണ് പാകിസ്താന്‍ കൊല്‍ക്കത്തയില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത് എന്ന് ഇനി ആര്‍ക്ക് ഉറപ്പു നല്‍കാനാവുമെന്ന് അസ്ഹര്‍ സാദിഖ് ചോദിച്ചു. പ്രസ്താവന രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സാദിഖ് ആരോപിച്ചു.
ട്വന്റി ക്രിക്കറ്റ് ലോകകപ്പിന് പാകിസ്താന്‍ ടീമിന് കൊല്‍ക്കത്തയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അഫ്രീദി വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ആസ്വാദനം മറ്റെവിടെയാവുമ്പോഴും ഞങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു
അഫ്രീദി പറഞ്ഞത് ഇവിടെ വായിക്കാം :

[related]
Next Story

RELATED STORIES

Share it