ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ പാലങ്ങള്‍ പണിയും

ന്യൂഡല്‍ഹി: അസമിലെ ഇന്തോ-ബംഗ്ലാ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാലങ്ങളും കവാടങ്ങളും എയര്‍ഷിപ്പുകളുമടക്കമുള്ളവ സ്ഥാപിക്കാന്‍ പദ്ധതി. അടുത്ത വര്‍ഷം ജൂണോടെ 60 കിലോമീറ്ററുള്ള അതിര്‍ത്തി പൂര്‍ണമായി അടയ്ക്കാനാണു പദ്ധതി. ഇതോടെ അതിര്‍ത്തികളിലൂടെയുള്ള മയക്കുമരുന്ന്-കന്നുകാലി കടത്തും നുഴഞ്ഞുകയറ്റവും തടയാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിക്കുവേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു സംഘത്തെ അതിര്‍ത്തിരക്ഷാസേന രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it