Flash News

ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവയ്പ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
X
agartala_

ശ്രീനഗര്‍:ഒരു കോളജ് വിദ്യാര്‍ത്ഥി ഇന്തോ-ബംഗ്ലാ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.ചാന്‍ഗ്രാബാന്‍ന്ദാ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ തപന്‍ ബര്‍മ്മനാണ് കൊല്ലപ്പെട്ടത്. ചാന്‍ഗ്രാബാന്‍ന്ദാ മേഖലിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാനാണ് വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തത്.

നുഴഞ്ഞുകയറ്റക്കാരെന്ന് കരുതിയാണ് വെടിവച്ചതെന്ന് കരുതുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം അരങ്ങേറി. തുടര്‍ന്ന് നടന്ന ബിഎസ്എഫ് വെടിവയ്പ്പില്‍ രണ്ടു ഗ്രാമവാസികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it