ഇന്തോനീസ്യയില്‍ അപൂര്‍വ ഇനം കാണ്ടാമൃഗക്കുഞ്ഞ് പിറന്നു

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ അപൂര്‍വയിനം കാണ്ടാമൃഗത്തിനു കുഞ്ഞു പിറന്നു. വംശനാശ ഭീഷണി നേരിടുന്ന സുമാത്രന്‍ കാണ്ടാമൃഗമാണ് കഴിഞ്ഞദിവസം പ്രസവിച്ചത്. പശ്ചിമ സുമാത്രയിലെ ഒരു വന്യജീവി സങ്കേതത്തില്‍ വച്ച് ഇന്നലെ പുലര്‍ച്ചെ ജനിച്ച കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ലോകത്താകെ നൂറോളം സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it