Flash News

ഇനി മുതല്‍ മുസ്ലിം പോലിസുകാരുടെ കണക്കുകള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം

ഇനി മുതല്‍ മുസ്ലിം പോലിസുകാരുടെ കണക്കുകള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം
X
indian police
ന്യൂഡല്‍ഹി: ഇനി മുതല്‍ പോലിസ് സേനയില്‍ ജോലി ചെയ്യുന്ന മുസ്ലിങ്ങളുടെ കണക്കുകള്‍ പരസ്യപ്പെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 2013ല്‍ സേനയിലെ മുസ്ലിം ,ദളിത് പോലിസുകാരുടെ കണക്കുകള്‍ ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ കണക്കുകള്‍ പുറത്തുവിടേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.ആദ്യമായി 1999 ല്‍ വാജ്‌പേയ് സര്‍ക്കാരാണ് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്.പിന്നീട് എല്ലാ വര്‍ഷങ്ങളിലും ഈ വിവരം കൃത്യമായി എന്‍സിആര്‍ബി പ്രസിദ്ധപ്പെടുത്തിയിരുന്നു.എന്നാല്‍ ഈ തീരുമാനം തിരുത്തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍.

2013ലെ കണക്ക് പ്രകാരം ആകെയുള്ള 17.31 ലക്ഷം പോലിസുകാരില്‍ മുസ്‌ലിങ്ങളുടെ പ്രാതിനിധ്യം വെറും 1.08 ലക്ഷമാണ്. ഇത് ഏകദേശം 6.27ശതമാനം വരും. 2012ല്‍ ഇത് 6.55 ശതമാനായിരുന്നു.2007ലാവട്ടെ 7.55 ശതമാനം. 2001ല്‍ ഇത് 8.3 ശതമാനവും. ചുരുക്കിപറഞ്ഞാന്‍ ഇന്ത്യന്‍ പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം വര്‍ഷം തോറും ഗണ്യമായി കുറഞ്ഞുവരികയാണ് .

രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമങ്ങളും നയങ്ങളും വിവാദമായി നില്‍ക്കുന്ന സമയത്ത് റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് നല്ലതല്ല എന്ന കണക്കുകൂട്ടലിലാണ് മന്ത്രാലയം.
എന്‍സിആര്‍ബിക്ക് വിവരങ്ങള്‍ നല്‍കുന്നത് ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് (ബിപിആര്‍ഡി)ആണ്.ഇത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് ഡയറക്ടര്‍ ജനറല്‍ നവനീത് രാജന്‍ വാസന്‍ പറഞ്ഞു. സേനയിലെ പുതിയ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും അതിനുത്തരവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Edited BY Swapna EN
Next Story

RELATED STORIES

Share it