malappuram local

ഇനി പോലിസ് സ്റ്റേഷനില്‍ കയറേണ്ടതില്ല; ഇ-അനുമതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ അനുമതിക്കിനി പോലിസ് സ്റ്റേഷനുകളില്‍ കയറേണ്ടതില്ല. ഓ ണ്‍ലൈന്‍ വഴി ചെയ്താല്‍ മതി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പെര്‍മിഷന്‍ ജാഥക്കുള്ള അനുമതി തുടങ്ങിയ കാര്യങ്ങള്‍ക്കായി അതാത് ഡിവൈഎസ്പി ഓഫിസിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി പ്രത്യേക സൈറ്റ് തന്നെ തയ്യാര്‍ ചെയ്തിട്ടുണ്ട്. ഇ-അനുമതി എന്ന പേരിലാണ് ഈ സംവിധാനം. ല.മിൗാമവേശസലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ എ, ബി, സി, ഡി എന്നീ ക്രമത്തിലുള്ള നാല് ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. ചലാന്‍ അടക്കുന്നതിന് ഇതേ സൈറ്റില്‍ തന്നെ ഇ-ട്രഷറി പോര്‍ട്ടലുമുണ്ട്. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.
അതാത് ഡിവൈഎസ്പി ഓഫിസുകളിലാണ് ഈ അപേക്ഷയുടെ നടപടി ക്രമങ്ങള്‍ നടക്കുക. ഒരുസ്ഥാനാര്‍ഥിയോ സംഘടനയോ പരിപാടിക്ക് അപേക്ഷിച്ച സ്ഥലത്ത് മറ്റ് പരിപാടികള്‍ നടക്കുന്നുണ്ടോ എന്ന് പോലിസിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്‍ക്കുമെല്ലാം ഇതുവഴി പരിശോധിക്കാന്‍ സാധിക്കും.
ഏതെല്ലാം സ്ഥലങ്ങളില്‍ എന്തെല്ലാം പരിപാടികള്‍ നടക്കുന്നുണ്ടെന്ന് ആര്‍ക്കും സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. എവിടെയെങ്കിലും പരിപാടി നടക്കുന്നതോ വാഹന പ്രചാരണം നടക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ പോലിസിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ മൊബൈലില്‍ സൈറ്റില്‍ പരിശോധിച്ച് ഈ പരിപാടിക്ക് അനുമതിയുണ്ടോ എന്ന് പരിശോധിക്കാം.
ഇല്ലെന്ന് കണ്ടെത്തിയാല്‍ സ്ഥാനാര്‍ഥിക്കും സംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. വാഹനവും ലൗഡ് സ്പീക്കറും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഇതിന്നായി പോലിസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് ഓരോ താലൂക്ക് അടിസ്ഥാനത്തിലും നിലവില്‍ വന്നിട്ടുണ്ട്. ഈ സംഘം എല്ലാ സ്ഥലങ്ങളിലും ഊരുചുറ്റും.
ഒരേ സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ പ്രകടനം പൊതുയോഗം തുടങ്ങിയവ നടക്കുന്നതും അതു മൂലം ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നവും തടയുന്നതിന് ഇത് സഹായകമാകുമെന്നതും ഇതു കൊണ്ടുള്ള പ്രത്യേകതയാണ്.
Next Story

RELATED STORIES

Share it