Pathanamthitta local

ഇനി കൗമാരകലയുടെ കേളികൊട്ട്

ജേക്കബ് ചെറിയാന്‍

തിരുവല്ല: റവന്യൂ ജില്ലാ കലോല്‍സവത്തിന് തിരുവല്ലയില്‍ തിരിതെളിയും. ഇന്നു മുതല്‍ എട്ട് വരെയാണ് ഉപജില്ലാ സ്‌കൂള്‍ കലോല്‍സത്തിലെ കിരീടവകാശികള്‍ വേദികളില്‍ അരങ്ങ് വാഴുക. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റിന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍. 9.30 മുതല്‍ സെന്റ് തോമസ് എച്ചഎസ്എസ്. ഇരുവള്ളിപ്രയില്‍ രചനാ മല്‍സരങ്ങള്‍ ആരംഭിക്കും.
വൈകീട്ട് മൂന്നിന് സാംസ്‌കാരിക ഘോഷയാത്ര തിരുവല്ല സിഎസ്‌ഐ ബധിന മൂക വിദ്യാലത്തില്‍ നിന്നും ആരംഭിക്കും. തിരുവല്ല ഡിവൈഎസ്പി കെ ജയകുമാര്‍ ഫഌഗ് ഓഫ് ചെയ്യും. 4.30ന് ഉദ്ഘാടന സമ്മേളനം. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ എന്‍ ബാലഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ വി വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും മുഖ്യ പ്രഭാഷണം കെ എന്‍ ബാലഗോപാല്‍ എംപിയും നിര്‍വഹിക്കും. അധ്യാപക അവാര്‍ഡ് ജേതാക്കളെ രാജു ഏബ്രഹാം എംഎല്‍എ. ആദരിക്കും. അനുഗ്രഹ പ്രഭാഷണം തിരുവല്ല ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും. കിന്‍ഫ്ര ഫിലീം ചെയര്‍മാന്‍ കെ ഇ അബ്ദുര്‍റഹിമാന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. കലോല്‍—സവ ലോഗോ തയ്യാറാക്കിയ കിടങ്ങന്നൂര്‍ എസ്‌വിജിഎച്ച്എസ്എസിലെ മേഘ്‌ന എസ് കുമാറിനെ യോഗത്തില്‍ അനുമോദിക്കും.
മല്‍സരഫലങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ സമഹീഹമെ്മാുമേ.ശി വെബ്‌സൈറ്റിലും മൊബൈല്‍ ഫോണിലും ലഭ്യമാക്കും. ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 4519 കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുക്കും. മല്‍സരങ്ങള്‍ക്കായി 10 വേദികളാണ് തയ്യാറാക്കിയിരിക്കുന്നത്. എട്ടിന് വൈകീട്ട് ആറിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി ഉദ്ഘാടനം ചെയ്യും. കെ ശിവദാന്‍ നായര്‍ എംഎല്‍എ അനുമോദന പ്രസംഗം നിര്‍വഹിക്കും.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സജീവ് വിജയികളെ പ്രഖ്യാപിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും. നാളെ മുതല്‍ കേരളാ കലകള്‍ സംഗമ നൃത്തമാടുമ്പോള്‍ കാണാന്‍ പതിവിലും കവിഞ്ഞ് കാണികളെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it