ഇതാ...കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരളം മുഴുവന്‍ കാണാന്‍ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ് ഇതാണ്. എതിര്‍ ടീമിനെ നിഷ്പ്രഭരാക്കി കേരള മണ്ണില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ് വിജയക്കൊടി പാറിച്ചു. 90 മിനിറ്റും ആക്രമിച്ചു കളിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായക്കാര്‍ ഐഎസ്എല്ലി ല്‍ നിര്‍ണായക ജയം കൂടിയാ ണ് നേടിയത്. ഇന്നലെ നടന്ന മ ല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്.
പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാക്കാരെന്ന തലയെടുപ്പോടെയെത്തിയ പൂനെയെ ബ്ലാസ്റ്റേഴ്‌സ് അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
നിലനില്‍പ്പിന് ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ ജയത്തോടെ ആരാധകരുടെ സ്വപ്‌നങ്ങള്‍ക്ക് പുതുജീവനേകി. ചടുലമായ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ പൂനെ പലപ്പോഴും കാഴ്ചക്കാരായിരുന്നു. ലഭിച്ച ഗോളവസരങ്ങളില്‍ പകുതിയെങ്കിലും മുതലാക്കിയിരുന്നെങ്കില്‍ കേരളം ചുരുങ്ങിയത് അഞ്ചു ഗോളുകള്‍ക്കെങ്കിലും ജയിക്കുമായിരുന്നു.
പുതിയ കോച്ച് ടെറി ഫെലാനു കീഴില്‍ കേരളത്തിന്റെ ആദ്യ ജയം കൂടിയാണിത്. കഴിഞ്ഞ മാസം ആറിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1ന് തകര്‍ത്ത ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമാണിത്.
ക്രിസ് ഡഗ്‌നലും (45ാം മിനിറ്റ്) സാഞ്ചസ് വാട്ടുമാണ് (60) ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടു ത്തി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കു കയറുകയും ചെയ്തു.
22ാം മിനിറ്റിലാണ് കേരള ത്തിനു ഗോള്‍ നേടാനുള്ള ആ ദ്യത്തെ സുവര്‍ണാവസരം ലഭിച്ചത്. പൂനെയുടെ പാസ് പിടിച്ചെടുത്ത് മുന്നേറിയ കൊയിംബ്ര ഡിഫന്റര്‍ക്കിടയിലൂടെ നല്‍കിയ മനോഹരമായ ത്രൂബോള്‍ ഡഗ്‌നല്‍ വലയിലേക്ക് തൊടുക്കാ ന്‍ ശ്രമിച്ചെങ്കിലും മുന്നോട്ട് കയറിവന്ന ഗോളി ഇടപെട്ട് വിഫലമാക്കി. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് നിരന്തരം ഇടതുവിങിലൂടെ പറന്നെത്തി പൂനെ ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. ഇംഗ്ലണ്ട് യുവതാരം സാഞ്ചസ് വാട്ട് ടീമിന്റെ മിക്ക മുന്നേറ്റങ്ങളിലും പങ്കാളിയായിരുന്നു.
28ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ശ്രമം കൂടി പൂനെ ഗോളി വിഫലമാക്കി. ജോസു ഇടതുവിങില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് ലോബ് ചെയ്ത പന്ത് സ്വീകരിച്ച് ഡഗ്‌നല്‍ ഇടംകാല്‍ ഷോട്ട് തൊടുത്തെങ്കിലും ഗോളി സൈമണ്‍സന്‍ ഡൈവ് ചെയ്ത് ഒരു കൈകൊണ്ട് തട്ടിയകറ്റി.
ഒടുവില്‍ ഇഞ്ചുറിടൈമില്‍ കേരളം കാത്തിരുന്ന ഗോള്‍ പിറന്നു. ഡഗ്‌നലാണ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് വലകുലുക്കിയത്. വലതുവിങില്‍ നിന്നുള്ള രാഹുല്‍ ബെക്കേയുടെ ക്രോസ് പൂനെ ഹെഡ്ഡ് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ക്ലോസ് ആംഗിളില്‍ നിന്ന് വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ ഡഗ്‌നല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
60ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും നിറയൊഴിച്ചു. ഇത്തവണ വാട്ടിന്റെ ഊഴമായിരുന്നു. ഡഗ്‌നല്‍ നല്‍കിയ ത്രൂബോള്‍ ബോക്‌സിനുള്ളില്‍ വച്ച് രണ്ട് ഡിഫന്‍ഡര്‍ക്കിടയിലൂടെ വാട്ട് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഗോളി കാഴ്ചക്കാരനായിരുന്നു.
Next Story

RELATED STORIES

Share it