kozhikode local

ഇതര സംസ്ഥാന തൊഴിലാളികള്‍; കേരളീയ സമീപനം അപമാനകരമെന്ന്

കോഴിക്കോട്: പ്രവാസികളായ മലയാളി സമൂഹം മറ്റൊരു പ്രവാസ സമൂഹത്തെ ഉള്ളില്‍ പേറുന്നതിന്റെ ആന്തരിക പ്രശ്‌നങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അനുഭവിക്കുന്നതെന്ന് 'ഇതര സംസ്ഥാന തൊഴിലാളികളും കേരളത്തിലെ പൊതു ഇടങ്ങളും' എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
നിലമ്പൂര്‍ ബാലന്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക അംഗീകാരം നല്‍കാന്‍ മലയാളി തയ്യാറാവുന്നില്ല. മറ്റു നാടുകളില്‍ മലയാളി അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അനുഭവിക്കുന്നതെന്നും കെ പി സേതുനാഥ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളോട് കേരളീയ സമൂഹം ഒരു ദയയുമില്ലാതെയാണ് പെരുമാറുന്നതെന്ന് വി മുസഫര്‍ അഹമ്മദ് പറഞ്ഞു. എം നന്ദകുമാര്‍, സജില്‍, അജയന്‍ കാരാടി സംസാരിച്ചു. തുടര്‍ന്ന് ആര്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത 'ഭുമയ', സന്തോഷ് പാലക്കട സംവിധാനം ചെയ്ത 'അഗ്നിനിലാവ്' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ 'ട്രാന്‍സ് ജെന്‍ഡര്‍' സംഗമം നടക്കും.
Next Story

RELATED STORIES

Share it