ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കണം

തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. മാത്യുപോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിലാസം, നാട്ടിലെ വിലാസം, തിരിച്ചറിയല്‍ രേഖകളുടെ വിവരം, ഫോട്ടോ, വിരലടയാളം എന്നിവയും ശേഖരിക്കണം. കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്നുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ ഭയവിഹ്വലരായി കഴിയേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it