kannur local

ഇതര വിളകളുടെ തള്ളിക്കയറ്റം തിരിച്ചടിയായി; കാപ്പി കൃഷിയും മലയോരത്തിന് അന്യമാവുന്നു

ഇരിക്കൂര്‍: മലയോരത്തു നിന്ന് കാപ്പി കൃഷിയും അപ്രത്യക്ഷമാവുന്നു. മുന്‍ കാലങ്ങളില്‍ മറ്റു വിളകള്‍ക്കൊപ്പം കാപ്പിക്കും കര്‍ഷകര്‍ മുഖ്യപരിഗണനയാണ് നല്‍കിയിരുന്നത്. മലഞ്ചെരിവുകളിലും മറ്റും സമൃദ്ധമായി കാപ്പിച്ചെടി വളരാറുണ്ട്.
നല്ല രീതിയിലുള്ള വിളവും ലാഭവും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. കൂടുതല്‍ ലാഭമുള്ള മറ്റ് കാര്‍ഷിക വിളകളുടെ തള്ളിക്കയറ്റമാണ് കാപ്പി കൃഷി ഉപേക്ഷിക്കാന്‍ കാരണം. വീട്ടാവശ്യത്തിന് കാപ്പിച്ചെടി വളര്‍ത്തുന്നവരുമുണ്ട്. മലഞ്ചെരിവുകള്‍ റബര്‍ കൈയടക്കിയതോടെയാണ് കാപ്പി കൃഷിയുടെ മരണമണി മുഴങ്ങിയത്.
പിന്നീടുണ്ടായ വിലയിടിവ് മൂലം കൃഷി തുടരാന്‍ കര്‍ഷകര്‍ താല്‍പര്യം കാണിച്ചില്ല. ഇപ്പോള്‍ കാപ്പിയും റബറും ഇല്ലാത്ത അവസ്ഥയായി.
വീട്ടുവളപ്പിലെ കാപ്പി വെട്ടിമാറ്റിയ മലയോര കര്‍ഷകര്‍ കാപ്പി കുടിക്കാന്‍ കടകളില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്ന അവസ്ഥയാണ്.
Next Story

RELATED STORIES

Share it