Idukki local

ഇടുക്കി ഡാമിനോട് ചേര്‍ന്ന് നാലു മാസത്തിനിടെ അഞ്ചു ഭൂചലനങ്ങള്‍

തൊടുപുഴ: ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലായി കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് ഭൂചലനങ്ങള്‍.ഇടുക്കി ഡാമിന് സമീപം കഴിഞ്ഞ ദിവസം രണ്ടു തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.15നും വൈകിട്ട് 4.10നും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 1.5 രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഉപ്പുതറ ഒന്‍പതേക്കറാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പും ഡാമിന് സമീപം ഭൂചലനമുണ്ടായിരുന്നു. അന്ന് നേരിയ ശബ്ദത്തോടെയാണ് ഭൂചലനംഅനുഭവപ്പെട്ടത്. ഡാമിന് സമീപം തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടും എന്നാ ല്‍ ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നു ആക്ഷേപമുണ്ട്.
ചെറിയ ഭൂചലനം ഡാമിന് ഒന്നും സംഭവിക്കുകയില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ ഭീതിയിലാണ്. തുടര്‍ ചലനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തിങ്കളാഴ്ചത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എറണാകുളത്തിന് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി അണക്കെട്ടിനോടു ചേര്‍ന്ന ഭൂകമ്പ മാപിനിയില്‍ ഭൂചലനത്തിന്റെ തീവ്രത 1.5 രേഖപ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ 3.15നാണ് ചലനം ഉണ്ടായത്. കഴിഞ്ഞ മാസം 13ന് ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി ആര്‍ച്ച്ഡാമിനോടു ചേര്‍ന്ന് ഭൂചലനം ഉണ്ടായി.ഇതു 1.5 ആണ് തീവ്രത രേഖപ്പെടുത്തിയത്. ജനുവരിയില്‍ ആലടി കേന്ദ്രമാക്കിയാണ് നേരിയ ഭൂചലനമുണ്ടായത്.ഉപ്പുതറയുടെ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സമീപ നാളുകളിലും മുന്‍ വര്‍ഷങ്ങലിലും ഭൂചലനങ്ങളുണ്ടായിരിക്കുന്നത്.
അതേസമയം,സംഭവത്തെ കെഎസ്ഇബി ഗൗരവമായാണ് കണുന്നതെന്ന് ഡാം സേഫ്ടി ഡയറക്ടര്‍ അറിയിച്ചു. ഇടക്കാലത്തിന് ശേഷമാണ് ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ചലനമുണ്ടാകുന്നത്. ഉപ്പുതറ കേന്ദ്രീകരിച്ചുണ്ടായ നേരിയ ചലനം മുല്ലപ്പെരിയാര്‍ തീരവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it