Idukki local

ഇടുക്കിയുടെ വികസനം 10 വര്‍ഷം പിന്നില്‍: അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി: വികസനത്തിന്റെ കാര്യത്തില്‍ ഇടുക്കി ജില്ല ഇന്നും ഏറെ പിന്നിലാണെന്ന് ഇടതു സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് . കാഞ്ചിയാര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണമധ്യേ പുതുക്കാട് വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ കേന്ദ്രം അനുവദിച്ച ഇടുക്കി പാക്കേജില്‍ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊന്നല്‍ നല്കിയിരുന്നു. പക്ഷെ പിന്നീടു വന്ന ജനപ്രതിനിധി അത് മുന്നോട്ടു കൊണ്ടുപോയില്ല. ഫലമോ ഇടുക്കിയുടെ വികസനം പത്തു വര്‍ഷം പിന്നോട്ടു പോയി - ഫ്രാന്‍സിസ് ജോര്‍ജ് തുടര്‍ന്നു.ഉപാധിരഹിത പട്ടയം എന്ന ദീര്‍ഘനാളായുള്ള ആവശ്യത്തിനു നേര്‍ക്ക് യുഡിഎഫ് ഗവണ്‍മെന്റ് കുറ്റകരമായ അലംഭാവം പുലര്‍ത്തുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു.
രാവിലെ കാഞ്ചിയാറില്‍ നിന്ന് ആരംഭിച്ച പ്രചാരണ പരിപാടി പാലാക്കട, ലബ്ബക്കട, വെങ്ങാലൂര്‍ക്കട, സ്വര്‍ണവിലാസം, പേഴുംകണ്ടം, അഞ്ചുരുളി, തൊപ്പിപ്പാള, പള്ളിസിറ്റി, സ്‌കൂള്‍കവല, കോടാലിപ്പാറ, തപേവനം, െവള്ളിലാംകണ്ടം, മാട്ടുക്കട്ട വഴി മേപ്പാറയില്‍ സമാപിച്ചു.
Next Story

RELATED STORIES

Share it