Idukki local

ഇടുക്കിയില്‍ സൂര്യാഘാതം; 15 പേര്‍ക്ക് പൊള്ളലേറ്റു

വണ്ടിപ്പെരിയാര്‍: തോട്ടം മേഖലകളില്‍ തൊഴില്‍ സമയം ക്രമീകരണം നടപ്പിലാക്കിയിട്ടില്ല നാലു ദിവസത്തിനിടയില്‍ സൂര്യാഘാതമേറ്റത് 11 തൊഴിലാളികള്‍ക്ക്. ഇതില്‍ 9 സ്ത്രീകളും 2 പുരുഷന്‍മാരും ഉള്‍പ്പെടും. 34 മുതല്‍ 35 ഡിഗ്രി വരെയാണ് ചൂട് അനുഭവപ്പെടുന്നത്. ഗ്രാമ്പി,തേങ്ങാക്കല്‍,ഹെലിബറിയ എന്നീ സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കാണ് സൂര്യാഘാതമേറ്റ് വിവിധ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി തൊഴില്‍ വകുപ്പ് ജോലി സമയം ക്രമീകരിച്ചു കൊണ്ട് ഫെബ്രുവരി 27ന് ഉത്തരവിറക്കിയിരുന്നു. ലേബര്‍ കമ്മീഷണറാണ് ഉത്തരവ് ഇറക്കിയത്. ജില്ലാ കളക്ടര്‍മാര്‍ക്കും, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയതുമാണ്. എന്നാല്‍ പല ഇടങ്ങളിലും നിയമ ലംഘനം നടത്തി തൊഴിലാളികളെ കനത്ത വെയില്‍ അവഗണിച്ചാണ് തൊഴിലാളികളെ പണിയെടുപ്പിക്കന്നത്. ഗ്രാമ്പിയില്‍ രണ്ട് പുരുഷന്‍മാര്‍ക്കും 3 സ്ത്രീകള്‍ക്കും സൂര്യാഘതമേറ്റു. കഴിഞ്ഞ ദിവസം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളികളായ ഡെയ്‌സി(29), സെല്‍വി(33), പാര്‍വ്വതി(50) എന്നിവര്‍ക്ക് ഉച്ചക്ക് 1.30 മണിക്കാണ് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്ച്ച തേങ്ങാക്കല്‍ രണ്ടാം ഡിവിഷനിലെ തൊഴിലാളികളായ മൂന്നു സ്ത്രീകള്‍ക്കും സൂരാഘാതമേറ്റു അമുത(34), പുഷ്പറാണി(37), മഹേശ്വരി(42) എന്നിവര്‍ക്കും പരിക്കേറ്റു. ഭൂരിഭാഗം തൊഴിലാളികള്‍ക്കും കൈക്കും,മുതുകത്തുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത് .ഇതില്‍ പുരുഷ തൊഴിലാളികള്‍ക്കാണ് പൊള്ളല്‍ കൂടുതല്‍. സ്ത്രീ തൊഴിലാളികള്‍ കൈവരെ മറക്കുന്ന വസ്ത്രം ഉപയോഗിക്കന്നതിനാല്‍ ഇവരുടെ പരിക്ക് സാരമുള്ളതല്ല. തൊഴിലാളികളുടെ സുരക്ഷ ചുമതലയുള്ള പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്റ്റേറ്റുകളില്‍ കാര്യമായ പരിശോധന കര്‍ഷനമാക്കുന്നില്ല. . 34 ഡിഗ്രി ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.തേയില ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയ അളവാണ് ഇത് .പല ഇടങ്ങളിലും 35 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it