Idukki local

ഇടുക്കിയില്‍ വിദ്യാര്‍ഥിനികളെ കാണാതാവുന്നത് വര്‍ധിക്കുന്നു

തൊടുപുഴ: വിദ്യാര്‍ഥിനികളെ കണാതാവുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇതിനു പിന്നില്‍ ചില സംഘം പ്രവര്‍ത്തിക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു. ഇതിനെക്കുറിച്ചു ജില്ലയിലെ 29 പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വിശദീകരണം തേടി.
7 വിദ്യാര്‍ഥിനികളെ കണാതെയായതയാണ് പോലിസ് പറയുന്നത്. എന്നല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ലഭിച്ച വിവരമനുസരിച്ച് ഇതിലും നിരവധി കേസുകള്‍ ജില്ലയില്‍ നടന്നെന്നണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനെ കുറിച്ചാണ് പോലിസിനോട് വിശദീകരണം തേടിയിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കു ലഭിച്ച റിപോര്‍ട്ടുകള്‍ പ്രാകാരം 13-18 വയസ്സിനു ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പ്രണയത്തില്‍ വലയിലാക്കി ദൂരുപയോഗപെടുത്തുന്ന സംഭവങ്ങളാണ് ഇത്തരത്തില്‍ നടക്കുന്നതിലേറെയും. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് വരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ 80 എണ്ണമാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നിലെത്തിയിരിക്കുന്നത്. ഇതിലേറെയും കട്ടപ്പന, കുമളി മേഖലകളില്‍ നിന്നുള്ള പീഡനകേസുകളാണ്.
ഇങ്ങനെ പോലിസ് സ്റ്റേഷനുകളില്‍ റിപോര്‍ട്ട് ചെയ്യുന്ന നിരവധി കേസുകളാണ് ഒത്തുതീര്‍പ്പാക്കി അയക്കുന്നത്. ഗുരുതരമായ പല സംഭവങ്ങളും പോലിസ് മറച്ചു വയ്ക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പോലിസിന്റെ നിലപാട് ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നാണ്. ഇതിനു പിന്നില്‍ ആസൂത്രിത ശ്രമങ്ങളൊന്നും തന്നെയില്ലെന്നാണ് കണ്ടെത്തല്‍. ജില്ലയിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ കാണാതാവുന്നത്. നാലു പോലിസ് സ്റ്റേഷനുകളില്‍ നിന്നായി പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരുള്‍പ്പെടെ നാലു പെണ്‍കുട്ടികളെ കഴിഞ്ഞ രണ്ടു മാസത്തിനിടെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വണ്ടിപ്പെരിയാര്‍, മൂന്നാര്‍, വാഗമണ്‍, അടിമാലി എന്നീ പോലിസ് സ്‌റ്റേഷനുകളിലാണ് ഈ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതില്‍ മൂന്നാറിലും വണ്ടിപ്പെരിയാറിലും പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണു കാണാതായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20ഓളം കേസുകളാണ് ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ജില്ലാ ക്രൈം റെക്കോര്‍ട്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 7 പേരെ മാത്രമാണ് കണാതായതായി പറയുന്നത്.
Next Story

RELATED STORIES

Share it