Idukki local

ഇടുക്കിയില്‍ പോളിങ് കൂടി; രണ്ടുശതമാനത്തിലേറെ വര്‍ധന

തൊടുപുഴ: ഇടുക്കിയില്‍ 72.94 ശതമാനം പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ പോളിങ് കുറയ്ക്കുമെന്ന ആശങ്ക ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി വോട്ടുചെയ്യാനെത്തി.കഴിഞ്ഞ തവണ 71.13 ശതമാനമായിരുന്നു പോളിങ്.വലിയ ഒച്ചപ്പാടുകളോ ബഹളങ്ങളോ ഇല്ലാതെ സ്വച്ഛന്ദമായി ആളുകള്‍ സമ്മതിദാനം നിറവേറ്റിയ ഒരു വോട്ടെടുപ്പായിരുന്നു കഴിഞ്ഞത്. എന്നാല്‍ വോട്ടര്‍മാരില്‍ നിശ്ശബ്ദമായ ഒരു വീറും വാശിയും കാണാനുമായി.ആ വാശി ആരോടുള്ള അനുതാപവും എന്തിനോടുള്ള പ്രതികാരവുമാണെന്നു അറിയാന്‍ വിധി നാള്‍വരെ കാത്തിരിക്കേണ്ടതുണ്ട്..
ഇടുക്കിയിലാണ് കൂടിയ പോളിങ്-75.33 ശതമാനം. ദേവികുളത്താണ് കുറഞ്ഞ പോളിങ് 71 ശതമാനം.തൊടുപുഴ -71.91,ഉടുമ്പഞ്ചോല-75.10,പീരുമേട്-71.4 എന്നിങ്ങനെയാണ് പോളിങ് നില.ഉടുമ്പഞ്ചോലയില്‍ ബിഡിജെഎസ് പ്രവര്‍ത്തകരും സിപിഎമ്മുകാരുമായി ഉണ്ടായ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ പൊതുവില്‍ സമാധാനപരമായിരുന്നു പോളിങ്.
ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍ നിന്നും ട്രിപ്പ് ജീപ്പുകളിലെത്തിയവരെ ഇരട്ടുവോട്ടുകാരെന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസുകാര്‍ തടഞ്ഞതും നേരിയ സംഘര്‍ഷത്തിനിടയാക്കി.പാര്‍ടി നേതാക്കളും പോലിസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
കുളമാവില്‍ മെഷിന്‍ തകരാറിലായതിനെ തുടര്‍ന്നു അല്പനേരം പോളിങ് തടസ്സപ്പെട്ടു.
രാവിലെ മുതല്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ ബൂത്തുകളില്‍ നല്ല തിരക്കായിരുന്നു. ആദ്യത്തെ രണ്ടു മണിക്കൂറില്‍ പത്തുശതമാനം വോട്ടുകളാണ് മെഷിനിലായത്. ഉച്ചവരേ ഇതേ നില തുടര്‍ന്നു. എന്നാല്‍ ഇടസമയത്ത് വോട്ടിങ് മന്ദഗതിയിലായി.സ്ത്രീകളായിരുന്നു എല്ലാ ബൂത്തുകളിലും മുന്നില്‍. കനത്ത പോളിങിന്റെ ഗുട്ടന്‍സ് ആലോചിച്ച് തലപുകഞ്ഞ രാഷ്ട്രീയ നേതാക്കളേറെയുണ്ട്.
രാവിലെ മുതല്‍ മഴയുണ്ടാകുമെന്നും ഉച്ചകഴിഞ്ഞു കനക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഇതാണ് മഴയ്ക്കുമുമ്പേ വോട്ടിട്ടുകളയാമെന്നു ജനങ്ങള്‍ തീരുമാനിച്ചതെന്നാണ് പിന്നീട് മനസ്സിലായത്. രാവിലെ തിരക്കുകണ്ട പല ബൂത്തുകളിലും ഉച്ചകഴിഞ്ഞതോടെ ആളില്ലാതായി.
ഇടയ്ക്കും മുട്ടിനും ഒന്നോ രണ്ടോ പേര്‍ എന്ന ക്രമത്തില്‍ വന്നുംപോയുമിരുന്നു. രാവിലെ ഏഴു മണിക്കു തന്നെ എല്ലായിടത്തും പോളിങ് തുടങ്ങിയിരുന്നു.
ഇടുക്കിയിലെ വോട്ടിങ് പാറ്റേണ്‍
രാവിലെ ഒമ്പത് വരെ: 10.8 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 9.8 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 13.3 ശതമാനം പേരും, തൊടുപുഴയില്‍ 10.1 ശതമാനം പേരും, ഇടുക്കിയില്‍ 10.7 ശതമാനം പേരും, പീരുമേട് 11.2 ശതമാനം പേരും വോട്ട് ചെയ്തു. പത്ത് മണി വരെ. പത്ത് മണിവരെ 15.7 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 14.1 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 16.3 ശതമാനം പേരും, തൊടുപുഴയില്‍ 14.2 ശതമാനം പേരും, ഇടുക്കിയില്‍ 15.3 ശതമാനം പേരും, പീരുമേട് 18.1 ശതമാനം പേരും വോട്ട് ചെയ്തു.
പത്തരമണിവരെ. 18.4 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 19.5 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 19.2 ശതമാനം പേരും, തൊടുപുഴയില്‍ 17.1 ശതമാനം പേരും, ഇടുക്കിയില്‍ 18 ശതമാനം പേരും, പീരുമേട് 18.7 ശതമാനം പേരും വോട്ട് ചെയ്തു. 11.30 വരെ. 23.8 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 22.9 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 24.6 ശതമാനം പേരും, തൊടുപുഴയില്‍ 22 ശതമാനം പേരും, ഇടുക്കിയില്‍ 23.9 ശതമാനം പേരും, പീരുമേട് 24.4 ശതമാനം പേരും വോട്ട് ചെയ്തു. 12 മണിവരെ. 31.9 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 28.3 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 38.1 ശതമാനം പേരും, തൊടുപുഴയില്‍ 27.4 ശതമാനം പേരും, ഇടുക്കിയില്‍ 35 ശതമാനം പേരും, പീരുമേട് 31.6 ശതമാനം പേരും വോട്ട് ചെയ്തു.
രണ്ട് മണി വരെ. 46.9 ശതമാനം പേര്‍ വോട്ട് ചെയ്തു. ദേവികുളത്ത് 46.3 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 53.2 ശതമാനം പേരും, തൊടുപുഴയില്‍ 44.2 ശതമാനം പേരും, ഇടുക്കിയില്‍ 46 ശതമാനം പേരും, പീരുമേട് 47.6 ശതമാനം പേരും വോട്ട് ചെയ്തു.
മൂന്ന് മണി വരെ. ഇടുക്കിയില്‍ 55.3 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 60.6 ശതമാനം പേരും, തൊടുപുഴയില്‍ 52.1 ശതമാനം പേരും, പീരുമേട് 57.7 ശതമാനം പേരും വോട്ട് ചെയ്തു.
നാലു മണിവരെ. ഇടുക്കിയില്‍ 56.9ശതമാനവും ഉടുമ്പന്‍ചോലയില്‍ 62 ശതമാനം പേരും, തൊടുപുഴയില്‍ 54.1 ശതമാനം പേരും, പീരുമേട് 59.1ശതമാനം പേരും വോട്ട് ചെയ്തു
അഞ്ച് മണി വരെ. 65.9 ശതമാനം പേര്‍ വോട്ട് ചെയ്തു.
ദേവികുളത്ത് 65.8 ശതമാനം പേരും, ഉടുമ്പന്‍ചോലയില്‍ 69.9 ശതമാനം പേരും, തൊടുപുഴയില്‍ 63.9 ശതമാനം പേരും, ഇടുക്കിയില്‍ 64.4 ശതമാനം പേരും, പീരുമേട് 67.1 ശതമാനം പേരും വോട്ട് ചെയ്തു. ആറുമണിവരെ. തൊടുപുഴ 71.91,ഇടുക്കി-75.33,പീരുമേട് 71.4,ദേവികുളം-71,ഉടുമ്പഞ്ചോല-75.1. രാത്രി വൈകിയും പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Next Story

RELATED STORIES

Share it