ഇടുക്കിയില്‍ പോളിങ് കൂടി

തൊടുപുഴ: ഇടുക്കിയില്‍ 72.94 ശതമാനം പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ പോളിങ് കുറയ്ക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി വോട്ടുചെയ്യാനെത്തി. കഴിഞ്ഞ തവണ 71.13 ശതമാനമായിരുന്നു പോളിങ്. ഇടുക്കിയിലാണ് കൂടിയ പോളിങ്-75.33 ശതമാനം. ദേവികുളത്താണ് കുറഞ്ഞ പോളിങ് 71 ശതമാനം. തൊടുപുഴ -71.91, ഉടുമ്പഞ്ചോല-75.10, പീരുമേട്-71.4 എന്നിങ്ങനെയാണ് പോളിങ് നില. ഉടുമ്പഞ്ചോലയില്‍ ബിഡിജെഎസ് പ്രവര്‍ത്തകരും സിപിഎമ്മുകാരുമായി ഉണ്ടായ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ പൊതുവില്‍ സമാധാനപരമായിരുന്നു പോളിങ്. തൊടുപുഴ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് പുറപ്പുഴ ഗവ.എല്‍പി സ്‌കൂളില്‍ വോട്ടു ചെയ്തു.
Next Story

RELATED STORIES

Share it