ഇടുക്കിയില്‍ എസ്‌ഐമാര്‍ക്കും പോലിസുകാര്‍ക്കും കൂട്ട സ്ഥലമാറ്റം

തൊടുപുഴ: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കും പോലിസുകാര്‍ക്കും കൂട്ടത്തോടെ സ്ഥലമാറ്റം. സംസ്ഥാന പോലിസിലെ അഴിച്ചുപണിക്കു ശേഷമാണ് താഴേക്കിടയിലും അഴിച്ചുപണി നടത്തിയത്. ജില്ലയിലെ ആറ് പോലിസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരെയാണു മാറ്റിയത്.
ഇതോടൊപ്പം 12 കോണ്‍സ്റ്റബിള്‍മാരെയും സ്ഥലം മാറ്റി. എന്നാല്‍, സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവരെയാണ് മാറ്റിയെതെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
മുന്‍ പോലിസ് അസോസിയേഷന്‍ അംഗങ്ങളായ പോലിസുകാരെ അടക്കമുള്ളവരെയും മാറ്റിയിട്ടുണ്ട്.
സ്ഥലംമാറ്റത്തില്‍ നിരവധി പോലിസുകാര്‍ അതൃപ്തി അറിയിച്ചതായാണു വിവരം. തൊടുപുഴ കണ്‍ട്രോള്‍ റൂം എസ്‌ഐ ആയി ഉപ്പുതറ എസ്‌ഐ അബ്ദുല്‍ കരീം പി എയെ മാറ്റി നിയമിച്ചു.
ഉപ്പുതറ എസ്‌ഐയായി വണ്ടിപ്പെരിയാറില്‍ എസ്‌ഐയായിരുന്ന പിറ്റി വര്‍ക്കിയെയും നിയമിച്ചു. മറയൂര്‍ എസ്‌ഐയായിരുന്ന കെ വി പൗലോസിനെ തൊടുപുഴ അഡീ. എസ്‌ഐയായും കമ്പംമെട്ട് എസ്‌ഐ കെ എ ഷാജിയെ മറയൂരിലേക്കും മാറ്റി.
കമ്പംമെട്ട് പകരം ചാര്‍ജ് അഡി. എസ്‌ഐയ്ക്കാണ്. മുട്ടം എസ്‌ഐയെ തൊടുപുഴയിലേക്കു മാറ്റിയപ്പോള്‍ വെള്ളത്തൂവല്‍ എസ്‌ഐയായിരുന്ന എം വി വര്‍ഗീസിനെ പകരം നിയമിച്ചു.
ജില്ലയിലെ മറ്റ് പോലിസ് സ്‌റ്റേഷനുകളിലും മാറ്റം ഉണ്ടാവുമെന്നാണു വിവരം.
Next Story

RELATED STORIES

Share it