ഇടിക്കൂട്ടുകാരന്റെ ഓര്‍മകളില്‍...

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: 1989 ഡിസംബര്‍ 31. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം. മഞ്ഞ് പെയ്തു തുടങ്ങിയ സന്ധ്യ. ആയിരക്കണക്കായ ജനം ഒരു അതിഥിയെ കണ്‍നിറയെ കാണാന്‍ കാത്തിരുന്നു. ബോക്‌സിങ് റിങിലെ എക്കാലത്തെയും ഇതിഹാസത്തെ. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്ന ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലിയെ കാണാനായിരുന്നു ആ ന്യൂ ഇയര്‍ ഈവ്ല്‍ ജനം ഇമവെട്ടാതെ നോക്കിയിരുന്നത്.എംഇഎസിന്റെ സില്‍വര്‍ജൂബിലി ആഘോഷത്തിലെ പ്രധാന അതിഥിയായി ജനങ്ങള്‍ക്കിടയിലൂടെ വേദിയിലേക്കു വന്ന മുഹമ്മദ് അലിയെ കണ്ടതോടെ ഇടിക്കൂട്ടില്‍ വീരശൂര പരാക്രമിയായി മിന്നുന്ന വേളയില്‍ ലഭിച്ചിരുന്ന ആഹ്ലാദാരവങ്ങളേക്കാള്‍ വലുതായി കോഴിക്കോടന്‍ ജനതയുടെ വരവേല്‍പ്പ്. എന്നും ശുഭവസ്ത്രധാരിയായി നടക്കാറുള്ള ജെഡിടിയിലെ ഹസ്സന്‍ ഹാജിയായിരുന്നു തിരക്കിനിടയിലൂടെ കാഷ്യസ് ക്ലേ എന്ന താരത്തെ വേദിയിലെത്തിച്ചത്.
കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ വര്‍ണവിവേചനത്തിനിരയായ മഹാന്‍മാരില്‍ ഒരാളായ കാഷ്യസ് ക്ലേയ്ക്ക് ഡിസംബര്‍ 31 മറ്റൊരു സുപ്രധാന നാളുകൂടിയായിരുന്നു. ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ 25ാം വാര്‍ഷികമായിരുന്നു അന്ന്. 1964ല്‍ ഇസ്‌ലാംമതം സ്വീകരിച്ചത് ഡിസംബര്‍ 31നായിരുന്നു. എംഇഎസിന്റെ രൂപീകരണവും നടന്നത് 64ല്‍ തന്നെ. അങ്ങിനെ രണ്ടു സുപ്രധാന സില്‍വര്‍ജൂബിലിയിലാണു താനെന്നു മുഹമ്മദ് അലി കോഴിക്കോട്ടെ ആരാധകരെ അറിയിച്ചിരുന്നു.
64ല്‍ 22ാം വയസ്സില്‍ ലോകചാംപ്യന്‍ സണ്ണിലിസനെ തോല്‍പ്പിച്ച് ലോകത്തിന്റെ നെറുകയിലേക്കു കടന്നുകയറിയ ആ ഇടിക്കൂട്ടിലെ ഇതിഹാസത്തിന്റെ മരണവാര്‍ത്തയില്‍ ലോകത്തിലെ ആരാധകരോടൊപ്പം കോഴിക്കോടന്‍ ആരാധകരും കണ്ണുനീര്‍ പൊഴിച്ചു.
Next Story

RELATED STORIES

Share it