thiruvananthapuram local

ഇടവ പൊയ്ക ഏലയില്‍ അനധികൃത നികത്തല്‍

വര്‍ക്കല: ഇടവ ഗ്രാമപ്പഞ്ചായത്തിലെ പൊയ്ക ഏല ഭൂമാഫിയകള്‍ അനധികൃതമായി കൈയ്യേറി നികത്തുന്നു. പൊയ്ക ഏലക്ക് സമീപത്തെ കുന്നിടിച്ച് ഏലക്ക് സമാന്തരമായി പ്രതല നിരപ്പ് ഒരുക്കിയ നിലയിലാണ്. ഉദ്ദേശം ഒരേക്കറോളം ഭൂമി ഇതിനോടകം നികത്തപ്പെട്ടു കഴിഞ്ഞു.
തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് രണ്ടേക്കര്‍ വയല്‍കണ്ടം ഉള്‍പ്പടെ സമീപത്തെ കുന്നും ചേര്‍ത്ത് നാലേക്കര്‍ വാങ്ങിയിട്ടുള്ളത്. കുന്നിടിച്ചില്‍ മൂലം പരിസരത്തെ കുടിവെള്ള കിണറുകളില്‍ ഉറവ നഷ്ടപ്പെട്ട നിലയിലാണ്. ചില വീടുകളുടെ അസ്ഥിവാരത്തിനും ബലക്ഷയം സംഭവിച്ചിട്ടുള്ളതായി പരാതിയുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന നടപടി ദൂഷ്യങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചു വരുന്നത്. ഇതു സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിനും വില്ലേജ് ഓഫിസിനും കൃഷി ഭവനും അറിവുള്ളതാണെങ്കിലും ബോധപൂര്‍വം നടപടി കൈകൊള്ളുന്നില്ല.
20 ഏക്കര്‍ മാത്രം അവശേഷിക്കുന്ന പൊയ്ക ഏലയില്‍ ഒരുകാലത്ത് സമൃദ്ധമായി ഇരുപ്പൂ കൃഷി ഉണ്ടായിരുന്നു. നീര്‍ത്തടങ്ങളാല്‍ സമ്പന്നമായ പൊയ്ക ഏലയിലെ വയലുകള്‍ പുതയില്‍കണ്ടങ്ങളായിരുന്നു.
എന്നാല്‍ കഴിഞ്ഞ 4 പതിറ്റാണ്ടായി ഇവിടെ നെല്‍കൃഷി നടക്കാറില്ല. പകരം കണ്ടങ്ങളില്‍ അവിടവിടെ കരകൃഷിയും അവശേഷിക്കുന്ന ഇടങ്ങളില്‍ ചതുപ്പും കൈതയും കൈയ്യടക്കിയ നിലയിലാണ്.
സമീപത്ത് കൂടി നീളുന്ന ടിഎസ് കനാലിന്റെ ആഴവും പരപ്പും വര്‍ദ്ധിച്ചതോടെ വയല്‍ പ്രദേശം നനവ് നഷ്ടപ്പെട്ട് വരണ്ട നിലയിലായി.
Next Story

RELATED STORIES

Share it