thiruvananthapuram local

ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

ബാലരാമപുരം: ബാലരാമപുരം- വിഴിഞ്ഞം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക, റോഡ് റീടാര്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയി ച്ച് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നിന്നും ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം രാവിലെ 9 മണിയോടെ നൂറുക്കണക്കിന് ആളുകളാണ് മാര്‍ച്ചില്‍ അണിനിരന്നു. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്റെ പണി പൂര്‍ത്തിയാക്കി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങിയിട്ട് ഏറെ നാളുകളായി.
നാട്ടുക്കൂട്ടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശവമഞ്ചയാത്രയും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി. സാരഥി റഡിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണയും നടത്തി. ഇതിലൊന്നും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഇടവക വികാരി ജോയി മാത്യൂസ്, ദേവാലയ സെക്രട്ടറി റെയ്മന്റ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
ബാലരാമപുരം വിഴിഞ്ഞം റോഡില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്ത് കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയിലാണ്. പലഭാഗത്തും ബൈക്ക് കുഴിയില്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടുത്തിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ മെറ്റിലിറക്കി കുഴി നികത്തിയെങ്കിലും പലഭാഗത്തും ഇപ്പോഴും വാഹനം കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it