Kollam Local

ഇടയ്ക്കാട്ടില്‍ സാമൂഹിക വിരുദ്ധ ശല്യം വര്‍ധിക്കുന്നു

ശാസ്താംകോട്ട: പോരുവഴിപഞ്ചായത്തിലെ ഇടയ്ക്കാട് ജങഷന്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ ജങ്ഷനിലെ ഇറച്ചിക്കടയിലെ ഉപയോഗത്തിനുള്ള ഡെസ്‌ക്കും മറ്റും തല്ലിയൊടിച്ച് പൊതുകിണറില്‍ നിക്ഷേപിക്കുകയും പരിസരത്തെവീടുകളിലെ വാഴയുള്‍പ്പടെയുള്ള കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്തു. പൊതുകിണറില്‍ ഇറച്ചിക്കടയിലെ അവശിഷ്ടങ്ങളും മറ്റും തള്ളിയതിനാല്‍ കുടിവെള്ളം ഉപയോഗിക്കാന്‍ കഴിയാതെ പ്രദേശവാസികള്‍ വലയുകയാണ്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം തകൃതിയായിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശൂരനാട് പോലിസ് രാത്രികാല പട്രോളിങ് ഇടയ്ക്കാട് മേഖലകളില്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യവും പാലിക്കുന്നില്ല. അനധികൃത മദ്യവ്യാപാരവും ഇടയ്ക്കാട്ടില്‍ വ്യാപകമാണ്. ഇതിനെതിരേ ശാസ്താംകോട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അനധികൃത മദ്യകച്ചവടക്കാരും, മദ്യപാനികളുമാണ് പ്രദേശത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it