malappuram local

ഇടനിലക്കാരായി സ്വര്‍ണക്കടകളിലെത്തി തട്ടിപ്പ്

ചാവക്കാട്: ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കൊപ്പം ഇടനിലക്കാരായി സ്വര്‍ണക്കടകളിലെത്തി തട്ടിപ്പ്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി സ്ത്രീകളടങ്ങുന്ന ഇത്തരം സംഘങ്ങള്‍ തട്ടിയെടുത്ത് 200 പവന്റെ ആഭരണങ്ങള്‍.
വിവിധ ജ്വല്ലറികളില്‍ നിന്നായി 50 പവനിലധികം സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുത്തിട്ടുള്ളത്. ചാവക്കാട്, വടക്കേകാട്, കുന്നംകുളം, പൊന്നാനി, എരംമംഗലം, വളാഞ്ചേരി, എടപ്പാള്‍, ചങ്ങരംകുളം മേഖലകളിലുള്ള സംഘമാണ് തട്ടിപ്പ് നടത്തുന്നത്. വിവാഹാത്തിനായി ആഭരണം ആവശ്യമുള്ളവരെ കണ്ടെത്തുകയാണ് തട്ടിപ്പു സംഘത്തിന്റെ ആദ്യ ജോലി. ഇത്തരത്തില്‍ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം തങ്ങള്‍ക്ക് പരിചയമുള്ള ജ്വല്ലറികളില്‍ നിന്നു സ്വര്‍ണം നിശ്ചിത കാലയളവിലേക്ക് കടമായി വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കും. തങ്ങള്‍ നിര്‍ധനരായ കുടുംബങ്ങളില്‍ പെട്ട യുവതികളെ വിവാഹം ചെയ്തു കൊടുക്കുന്നുണ്ടെന്നും സ്വര്‍ണം കടമായി വാങ്ങിത്തരുന്നതിന് പകരം അതിലേക്ക് മൂന്നു മുതല്‍ അഞ്ചു പവന്‍ വരെ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും കൂട്ടി വാങ്ങിയാല്‍ മതിയെന്നും പറയും. കൂടുതല്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ തുക ജ്വല്ലറിയില്‍ പറയുന്ന തിയ്യതിക്കു മുമ്പായി നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. സ്വര്‍ണം വാങ്ങി കഴിഞ്ഞാല്‍ ജ്വല്ലറിയില്‍ തുക കൊടുക്കേണ്ട തിയ്യതി ആവുമ്പോഴാണ് വിവാഹാത്തിനായി സ്വര്‍ണാഭരണം വാങ്ങിയവര്‍ തങ്ങള്‍ തട്ടിപ്പിനിരയായതായി മനസ്സിലാക്കുക. വ്യാജ രേഖകളാണ് തട്ടിപ്പ് സംഘങ്ങള്‍ ജ്വല്ലറില്‍ നല്‍കുന്നത്.
സംഘത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടേതാണെന്ന് പറഞ്ഞ് വ്യാജ ഐഡിന്റിറ്റി കാര്‍ഡുകളും മുദ്രപത്രങ്ങളുമാണ് ജ്വല്ലറികളില്‍ ഹാജരാക്കുന്നത്. തങ്ങള്‍ വാങ്ങിയ സ്വര്‍ണ്ണത്തിന് പുറമെ തട്ടിപ്പ് സംഘത്തിന് നല്‍കാനായി കൂട്ടി വാങ്ങിയ സ്വര്‍ണ്ണത്തിന്റെയും തുകയും ഇവരുടെ തലയിലാകും. തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ജ്വല്ലറിക്കാരോട് പറഞ്ഞാലും ചില കടക്കാര്‍ തുക പൂര്‍ണമായും വാങ്ങുകയാണ് ചെയ്യുക. ഇത്തരത്തില്‍ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്ത യുവതി ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹ്യത്യക്ക് ശ്രമിച്ചിരുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളിലെ ചില രാഷ്ട്രീയക്കാരെ ഇതിനായി തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it