ഇടതുസ്ഥാനാര്‍ഥികള്‍ ഉള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്ല

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 75 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോ ണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ ഉടലെടുത്ത അടവുനയത്തിന്റെ ഭാഗമായി സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാത്ത മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നാലു മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ഇതു പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. ആകെയുള്ള 294 മണ്ഡലങ്ങളില്‍ 100 സീറ്റെങ്കിലും തങ്ങള്‍ക്ക് വേണമെന്ന വാദത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അതേസമയം 80 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് സിപിഎം നിലപാട്.
കഴിഞ്ഞ തവണ തൃണമൂലിന്റെ സഖ്യകക്ഷിയായി മത്സരിച്ചപ്പോള്‍ 66 സീറ്റാണ് കോണ്‍ഗ്രസ്സിന് മമത നല്‍കിയിരുന്നത്. അതിനാല്‍തന്നെ 80 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് സിപിഎമ്മിന്റെ വാദം. സ്ഥാനാര്‍ഥി നിര്‍ണയം ഇനിയും നീളുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്ക ഇരു പാര്‍ട്ടികള്‍ക്കുമുണ്ട്.
Next Story

RELATED STORIES

Share it