ഇടതുമുഖ്യമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല: കാനം രാജേന്ദ്രന്‍

കുമളി: ഇടതുപക്ഷം മുഖ്യമന്ത്രിെയ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമാണ് അതു തീരുമാനിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എല്‍ഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കും. ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു. വി എസ് മുഖ്യമന്ത്രിയാവുന്നതില്‍ പാര്‍ട്ടിക്ക് താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിന് സിപിഐ അക്കാര്യം ചര്‍ച്ച ചെയ്യാറില്ലെന്ന് കാനം പറഞ്ഞു.
Next Story

RELATED STORIES

Share it